സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഇന്ന് കുറഞ്ഞത് പവന് 1400 രൂപ, ഇനിയും കുറയുമോ

സിആര്‍ രവിചന്ദ്രന്‍

ശനി, 18 ഒക്‌ടോബര്‍ 2025 (10:46 IST)
സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് കുറഞ്ഞത് പവന് 1400 രൂപയാണ്. ഇതോടെ ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ വില 95960 രൂപയായി. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11995 രൂപയായി. ഒരാഴ്ചയ്ക്കിടെ 5640 രൂപ വര്‍ദ്ധിച്ച് സ്വര്‍ണ്ണവില 97360 രൂപ വരെ എത്തിയിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്.
 
രാജ്യാന്തര വില കുറഞ്ഞതാണ് സ്വര്‍ണ്ണവില കുറയാന്‍ കാരണമായത്. 4378 ഡോളറിലെത്തി റെക്കോര്‍ഡിട്ട സ്വര്‍ണ്ണവില രണ്ട് ശതമാനത്തോളം ഇടിഞ്ഞു. ഡോളര്‍ ശക്തമായതും ചൈനയ്‌ക്കെതിരെ താരിഫ് തോന്നിയതുപോലെ ഉയര്‍ത്തുന്നത് വിനയാകുമെന്ന ട്രംപിന്റെ പ്രസ്താവനയുമാണ് സ്വര്‍ണ്ണവിലയെ താഴോട്ട് എത്തിച്ചത്.
 
സ്വര്‍ണ്ണവില ഇനിയും കുറയുമെന്ന് അഭിപ്രായങ്ങള്‍ വരുന്നുണ്ടെങ്കിലും ബാങ്ക് ഓഫ് അമേരിക്കയുടെ പുതിയ പ്രവചന പ്രകാരം 2026ല്‍ സ്വര്‍ണ്ണവില 5000 ഡോളര്‍ കടക്കുമെന്നാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍