സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഒറ്റയടിക്ക് പവന് കുറഞ്ഞത് 1640 രൂപയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70200 രൂപയാണ്. ഏപ്രില്‍ 17നാണ് സ്വര്‍ണ്ണവില ആദ്യമായി എഴുപതിനായിരം കടന്നത്. അക്ഷയതൃതീയ ദിനമായ ഇന്നലെ സ്വര്‍ണ്ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. 71840 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില.