Akshaya Tritiya: അക്ഷയതൃതിയക്ക് സ്വർണം വാങ്ങാൻ സുവർണാവസരം, സ്വർണവില പവന് 71,520 ആയി കുറഞ്ഞു

അഭിറാം മനോഹർ

തിങ്കള്‍, 28 ഏപ്രില്‍ 2025 (13:49 IST)
തിരുവനന്തപുരം: അക്ഷയതൃതിയ ദിനത്തിന് മുന്‍പായി സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവ്. കേരളത്തില്‍ ഇന്ന് (ഏപ്രില്‍ 28) ഒരു ഗ്രാം സ്വര്‍ണത്തിന് ?65 കുറഞ്ഞ് ?8,940 ആയി.  ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന്റെ വില  520 താഴ്ന്ന് 71,520 നിലവാരത്തിലെത്തി.
 
ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണത്തിന്റെ ഗ്രാം വില 9,000 രൂപയ്ക്ക് താഴെയും പവന്‍ വില 72,000 രൂപയ്ക്ക് താഴെയുമെത്തുന്നത്. ഈ വിലയിടിവ് വിവാഹം, അക്ഷയതൃതീയ (ഏപ്രില്‍ 30) എന്നിവയ്ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഒരു വലിയ ആശ്വാസമാണ്. അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങള്‍, ഡോളര്‍ ശക്തി, ഫെഡറല്‍ റിസര്‍വ് പലിശ നയം എന്നിവയാണ് തുടര്‍ച്ചയായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അതിനിടെ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധവും സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരനമാകുന്നുണ്ട്.
 
 
അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങണോ?
 
 ഇന്ത്യന്‍ രൂപയുടെ മൂല്യം,ആഗോള സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയെ ആശ്രയിച്ചിച്ചാണ് സ്വര്‍ണവിലയുടെ ഏറ്റക്കുറച്ചിലുകള്‍ എന്നതിനാല്‍ ഇത് കൃത്യമായി പ്രവചിക്കാന്‍ സാധ്യമല്ല. അക്ഷയതൃതിയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം എന്നതിനാല്‍  അക്ഷയതൃതീയ, വിവാഹം തുടങ്ങിയവയ്ക്കായി സ്വര്‍ണം വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഇപ്പോള്‍ വാങ്ങാവുന്നതാണ്. വാങ്ങുമ്പോള്‍ ഹാള്മാര്‍ക്ക് ഉള്ള ഷോപ്പുകളില്‍ നിന്ന് മാത്രം സ്വര്‍ണം വാങ്ങാന്‍ ശ്രദ്ധിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍