വേടന്‍ ഒളിവില്‍ തന്നെ; രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 ഓഗസ്റ്റ് 2025 (13:37 IST)
വേടന്‍ ഒളിവില്‍ തന്നെയെന്നും രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതിയില്‍ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തത്. ബലാത്സംഗം കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നു. പുതിയ പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അപേക്ഷയില്‍ കോടതിയില്‍ ഇന്നും വാദം തുടരും. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതിക്കാരുടെ വാദം. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും വേടന്റെ ജാമ്യാപേക്ഷ കോടതി തള്ളിയില്ല.
 
വാദം കേള്‍ക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് കഴിഞ്ഞദിവസം കോടതി നിര്‍ദ്ദേശം നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍