രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്

രേണുക വേണു

ശനി, 13 സെപ്‌റ്റംബര്‍ 2025 (08:57 IST)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുത്ത വിവരം സ്പീക്കര്‍ എ.എന്‍.ഷംസീറിനെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയതായി സ്പീക്കറെ കത്ത് മുഖേനയാണ് അറിയിച്ചത്. 
 
രാഹുലിനെ പൂര്‍ണമായി തള്ളാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. രാഹുല്‍ പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല എന്നാണ് സതീശന്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞത്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതാണ്. നിലവില്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും രാഹുല്‍ അംഗമല്ലെന്നും സതീശന്‍ പറഞ്ഞു. 
 
പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബ്ലോക്കില്‍ രാഹുലിനു ഇരിക്കാന്‍ സാധിക്കില്ല. നിയമസഭയില്‍ രാഹുലിനു പ്രത്യേക ബ്ലോക്ക് അനുവദിക്കുന്നതായിരിക്കും. ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുള്ള ആനുകൂല്യങ്ങളും രാഹുലിന് നഷ്ടമാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍