വിവാഹ അഭ്യർഥന നിരസിച്ചു: പാലക്കാട് നെന്മാറയിൽ കാമുകിയേയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ യുവാവ് അറസ്റ്റിൽ

അഭിറാം മനോഹർ

വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (18:43 IST)
വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് കാമുകിയേയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ യുവാവ് അറസ്റ്റില്‍. പാലക്കാട് നെന്മാറയിലാണ് സംഭവം. സംഭവത്തില്‍ മേലാര്‍കോട് സ്വദേശി ഗിരീഷ് അറസ്റ്റിലായി. നാല് വര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ അടുപ്പത്തിലായിരുന്നു. യുവതി വിദേശത്ത് ജോലിയ്ക്ക് പോയി വന്നതിന് ശേഷം ബസ് ഡ്രൈവറായ ഗിരീഷിനെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
 
 ഇന്നലെ മദ്യലഹരിയിലെത്തിയ ഗിരീഷ് യുവതിയേയും അച്ഛനെയും വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആലത്തൂര്‍ പോലീസാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍