ഈ സാഹചര്യം തന്നെ രോമാഞ്ചപ്പെടുത്തുന്നതല്ലെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇത് നല്ല സാഹചര്യമല്ല. പക്ഷേ ബന്ധികളെ തിരികെയെത്തിക്കണമെന്നാണ് ആഗ്രഹം. പക്ഷേ ഇങ്ങനെ സംഭവിച്ചതില്‍ ഒരിക്കലും സന്തോഷമില്ല. ട്രംപ് പറഞ്ഞു. നേരത്തെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ഖത്തറില്‍ നടന്ന ആക്രമണം ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ മാത്രം തീരുമാനമാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ആക്രമണത്തെ പറ്റി യുഎസ് സൈന്യം അറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. അമേരിക്കയുടെ സഖ്യകക്ഷിയായ ഖത്തറില്‍ ഇസ്രായേല്‍ ഏകപക്ഷീയമായ ആക്രമണം നടത്തുന്നത് ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കില്ലെന്നും ഇത്തരമൊരു ആക്രമണം ഇനിയുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാനായി ഖത്തര്‍ പ്രധാനമന്ത്രിയുമായും അമീറുമായും സംസാരിച്ചെന്നും ട്രംപ് വ്യക്തമാക്കി.