വേടനെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതികൾ, മുഖ്യമന്ത്രിക്ക് 2 യുവതികൾ കൂടി പരാതി നൽകി

അഭിറാം മനോഹർ

തിങ്കള്‍, 18 ഓഗസ്റ്റ് 2025 (17:18 IST)
മലയാളം റാപ് ഗായകന്‍ വെടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ പരാതിയുമായി കൂടുതല്‍ യുവതികള്‍. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി 2 യുവതികളാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ വേടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിക്കെയാണ് കൂടുതല്‍ പരാതികള്‍ വന്നിരിക്കുന്നത്.
 
നേരത്തെ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലാണ് വേടന്‍ ഒളിവില്‍ പോയത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021ലെ സംഭവത്തിലാണ് രണ്ടാമത്തെ യുവതി പരാതി നല്‍കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍