എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കും: സുരേഷ് ഗോപി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (11:07 IST)
എയിംസ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തെളിയിച്ചാല്‍ രാജിവയ്ക്കുമെന്നും സുരേഷ് ഗോപി എംപി. ഇടുക്കി ജില്ലയിലെ ഒരു സംവാദത്തില്‍ പങ്കെടുക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. 2015 മുതല്‍ എയിംസ് ആലപ്പുഴയില്‍ വേണമെന്നാണ് തന്റെ നിലപാട്. അതുതന്നെ ആവര്‍ത്തിക്കുകയാണ്. 
 
നിലപാട് മാറ്റാന്‍ കഴിയില്ല. ആലപ്പുഴ അല്ലെങ്കില്‍ തൃശ്ശൂരിലെങ്കിലും വേണം. തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ രാജിവയ്ക്കും. എവിടെയോ സ്ഥലം വാങ്ങിച്ചിട്ട് അവിടെ തുടങ്ങാമെന്ന് പറയാന്‍ കേരള സര്‍ക്കാരിന് കഴിയില്ലെന്നും എവിടെ വന്നാലും കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാകണമെന്നും എയിംസ് കേരളത്തില്‍ വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
 
അതേസമയം കള്ളവോട്ട് ആരോപണത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് ജയിച്ചവരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നതെന്നും 25 വര്‍ഷം മുമ്പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍