India- USA : ഒന്ന് പോടോ, ട്രംപിനെ വക വെയ്ക്കാതെ ഇന്ത്യ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചു

അഭിറാം മനോഹർ

ശനി, 13 സെപ്‌റ്റംബര്‍ 2025 (08:49 IST)
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മുകളിലുള്ള തീരുവ വര്‍ധിച്ചിപ്പിച്ച സാഹചര്യത്തിലും അമേരിക്കന്‍ ഭീഷണിയ്ക്ക് മുന്നില്‍ വഴങ്ങാതെ റഷ്യയില്‍ നിന്നും അസംകൃത എണ്ണ വാങ്ങികൂട്ടി ഇന്ത്യ. ഓഗസ്റ്റില്‍ 290 കോടി യൂറോയുടെ (ഏകദേശം 30,000 കോടി രൂപ) അസംസ്‌കൃത എണ്ണയാണ് റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയത്. നിലവില്‍ 310 കോടി യൂറോയുടെ (32,000 കോടി രൂപ) അസംസ്‌കൃത എണ്ണ വാങ്ങുന്ന ചൈനയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
 
ഹെല്‍സിങ്കി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജൂലായില്‍ 270 കോടിയുടെ അസംസ്‌കൃത എണ്ണയായിരുന്നു ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയിരുന്നത്. ചൈന 410 കോടി യൂറോയുടെയും. ചൈന ഇറക്കുമതി കുറച്ചപ്പോള്‍ ഇന്ത്യ ഇറക്കുമതി വര്‍ധിപ്പിച്ചു എന്നതാണ് ശ്രദ്ധേയം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍