എന്ത് അമേരിക്ക!, ഒരു ഭീഷണിയും വകവെയ്ക്കില്ല, റഷ്യയിൽ നിന്നും കൂടുതൽ എസ്-400 സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ
നിലവില്‍ റഷ്യന്‍ നിര്‍മിത എസ് 400 സംവിധാനം ഇന്ത്യ ഉപയോഗിക്കുന്നുണ്ടെന്നും കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുന്നതിനെ പറ്റിചര്‍ച്ചകള്‍ നടക്കുന്നതായും റഷ്യന്‍ മിലിറ്ററി- ടെക്‌നിക്കല്‍ വിഭാഗങ്ങളുടെ മേധാവിയായ ദിമിത്രി ഷുഗയേവ് വ്യക്തമാക്കി. അതേസമയം എത്ര എസ്-400 സംവിധാനങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന് വ്യക്തമല്ല. നിലവില്‍ ഇന്ത്യ- ചൈന, ഇന്ത്യ- പാക് അതിര്‍ത്തികളിലാണ് എസ്-400 സംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. പുതുതായി വാങ്ങുന്ന എസ്-400 സംവിധാനങ്ങള്‍ ചൈനീസ് അതിര്‍ത്തിയാകും വിന്യസിക്കുക. 2018ല്‍ അഞ്ച് എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ 48,426 കോടി രൂപയ്ക്കാണ് റഷ്യയില്‍ നിന്നും വാങ്ങിയത്. ഇതിലെ 2 സംവിധാനങ്ങള്‍ കൂടി റഷ്യ ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്. ഇത് 2027 ഓടെയാകും ഇന്ത്യയ്ക്ക് റഷ്യ കൈമാറുക.
റഷ്യയില്‍ നിന്നും എണ്ണയും ആയുധങ്ങളും വാങ്ങരുതെന്ന അമേരിക്കന്‍ ആവശ്യത്തെ അവഗണിച്ചുകൊണ്ടുള്ളതാണ് നിലവിലെ ഇന്ത്യയുടെ നീക്കം. നിലവില്‍ ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഉള്ളവയില്‍ അധികവും റഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവയാണ്. ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളെയാണ് ആയുധങ്ങള്‍ക്കായി റഷ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറെയും ആശ്രയിക്കുന്നത്.