ഇന്ത്യയെ വിടാതെ ട്രംപ്, ഉപരോധമേർപ്പെടുത്തണമെന്നും അധിക തീരുവ ഏർപ്പെടുത്തണമെന്നും യൂറോപ്പിനോട് ആവശ്യപ്പെട്ടു

അഭിറാം മനോഹർ

ഞായര്‍, 31 ഓഗസ്റ്റ് 2025 (18:42 IST)
യുഎസ് അധികതീരുവ ഭീഷണി മറികടക്കാന്‍ റഷ്യയോടും ചൈനയോടും ഇന്ത്യ കൂടുതല്‍ അടുക്കുന്നതിനിടെ കൂടുതല്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി അമേരിക്ക. ഇന്ത്യയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നുമുള്ള എണ്ണയും പ്രകൃതിവാതകങ്ങളും വാങ്ങുന്നത് നിര്‍ത്തണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് യുഎസ് നിര്‍ദേശിച്ചിട്ടുള്ളത്.
 
 യുഎസ് മാതൃകയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ ഏര്‍പ്പെടുത്തണമെന്നും ട്രംപ് നിര്‍ദേശിച്ചതായാണ് സൂചന. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇതുവരെയും പരസ്യമായി എതിര്‍ട്ടില്ല. അതേസമയം ട്രംപിന്റെ ഇന്ത്യക്കെതിരായ നയങ്ങളെ യൂറോപ്പ് പിന്തുണയ്ക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. ചൈനയാണ് റഷ്യയില്‍ നിന്നും അധികം എണ്ണ വാങ്ങുന്നതെങ്കിലും ഇന്ത്യക്കെതിരെ മാത്രമാണ് ട്രംപ് കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍