വേഗത്തില്‍ വീസ ലഭിക്കാനായി ഇന്ത്യന്‍ പൗരന്മാരില്‍ മിക്കവരും ബിവണ്‍(ബിസിനസ്), ബി ടു(ടൂറിസം) വീസകള്‍ നേടാന്‍ സിംഗപൂര്‍, തായ്ലന്‍ഡ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണ് അഭിമുഖത്തിനായുള്ള അപ്പോയ്‌മെന്റുകള്‍ എടുക്കാറുള്ളത്. പുതിയ നയം ഈ രീതിക്ക് തടസ്സം സൃഷ്ടിക്കും. ഇന്ത്യയില്‍ നിലവില്‍ വീസ അപ്പോയ്‌മെന്റുകള്‍ക്കായി മൂന്നര മുതല്‍ 9 മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയ നയം കാലതാമസം ഇനിയും വര്‍ധിപ്പിക്കും. സെപ്റ്റംബര്‍ 2 മുതല്‍ നിലവില്‍ വന്ന ഇന്‍ പേഴ്‌സണ്‍ അഭിമുഖവും ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാണ്.