വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

അഭിറാം മനോഹർ

ബുധന്‍, 23 ജൂലൈ 2025 (19:42 IST)
UAE Visa Laws
വിസ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി തുടരുന്ന 32,000 പ്രവാസികള്‍ പിടിയിലായതായി യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍. ഇത് സംബന്ധിച്ച കണക്കുകള്‍ കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ പുറത്തുവിട്ടു.
 
വിസ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കാനുമായി നടത്തിയ പരിശോധനയിലാണ് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പ്രവാസികളെ കണ്ടെത്തിയത്. ഇവരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനാല്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ അവസരം ഉപയോഗിച്ച് രാജ്യം വിടുന്നവര്‍ക്ക് നിയമതടസമില്ലാതെ തിരികെ വരാനും അനുമതി നല്‍കിയിരുന്നു. ആയിരക്കണക്കിന് പ്രവാസികള്‍ ഇത് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍