ധാക്കയില്‍ വിമാനം സ്‌കൂളിനുമുകളില്‍ തകര്‍ന്നു വീണ് 19 പേര്‍ മരിച്ചു; 16 പേരും വിദ്യാര്‍ത്ഥികള്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ജൂലൈ 2025 (10:33 IST)
plain
ധാക്കയില്‍ വിമാനം സ്‌കൂളിനുമുകളില്‍ തകര്‍ന്നു വീണ് 19 പേര്‍ മരിച്ചു. ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനമാണ് തകര്‍ന്നു വീണത്. ധാക്കയിലെ സ്‌കൂളും കോളേജും പ്രവര്‍ത്തിക്കുന്ന മെയില്‍സ്റ്റോണ്‍ എന്ന വിദ്യാലയത്തിന് മുകളിലാണ് വിമാനം തകര്‍ന്നു വീണത്. മരിച്ചവരില്‍ 16 പേരും വിദ്യാര്‍ത്ഥികളാണ്.
 
രണ്ടുപേര്‍ അധ്യാപകരും ഒരു പൈലറ്റും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അതേസമയം അപകടത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ഉണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു ഒരു മണി കഴിഞ്ഞ് വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് അപകടം നടന്നത്. തീ അണയ്ക്കാന്‍ അഗ്നിരക്ഷാസേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തി. 19 മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തത്.
 
പരിക്കേറ്റ 50ലധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌കൂള്‍ വിട്ട സമയത്തായിരുന്നു അപകടം നടന്നത്. ക്ലാസ് മുറിയില്‍ ഉണ്ടായിരുന്ന ഒരു കുട്ടിയെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍