തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 ജൂലൈ 2025 (15:57 IST)
തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. നാവായിക്കുളം കിഴക്കേനില ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പാരിപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
 
ഉച്ചഭക്ഷണത്തിന് ചോറിനൊപ്പം കുട്ടികള്‍ക്ക് ചിക്കന്‍ കറിയും വിളമ്പിയിരുന്നു. ഇതില്‍ നിന്നാകാം ഭക്ഷ്യവിഷബാധ ഏറ്റത് എന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ രണ്ടു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എട്ടും ആറും വയസ്സുള്ള കുട്ടികളാണ് ആശുപത്രിയില്‍ കഴിയുന്നത്. അതേസമയം ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ മറ്റു കുട്ടികള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
 
സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ തദ്ദേശ സ്ഥാപനത്തിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചിട്ടില്ലെന്ന് വിമര്‍ശനവും ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍