തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യചെയ്ത നിലയില്‍; കള്ളക്കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാകുറിപ്പ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 14 ജൂലൈ 2025 (11:12 IST)
തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യചെയ്ത നിലയില്‍. വൈക്കം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗം 42 കാരനായ അരുണ്‍, 71 കാരിയായ മാതാവ് വത്സല എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അരുണ്‍. ഇന്ന് രാവിലെ വീടിന്റെ പുറകുവശത്തെ ചായിപ്പിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
 
ആത്മഹത്യ എന്നാണ് പോലീസിന്റെ നിഗമനം. ആത്മഹത്യ കുറുപ്പും കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ കള്ളക്കേസില്‍ കുടുക്കിയതിന്റെ മനോവിഷമമാണ് മരണത്തിന് പിന്നിലെന്നാണ് കത്തില്‍ പറയുന്നത്. രണ്ടു കേസുകളാണ് തനിക്കെതിരെ ഉള്ളതൊന്നും ജാതി കേസും മറ്റൊന്ന് മോഷണമാണെന്നും കുറുപ്പില്‍ പറയുന്നു. രണ്ട് കേസുകളുമായി തനിക്ക് ബന്ധമില്ല. തനിക്ക് വിദേശത്ത് പോകുന്നതിന് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഈ കേസ് മൂലം കഴിയുന്നില്ല.
 
ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പില്‍ നാലുപേരുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍