2021-ല്‍ 88 വയസ്സുള്ളപ്പോള്‍ മരിച്ച കാലിഫോര്‍ണിയ നിവാസിയായ മേ മൂറിന്റെ കുടുംബം അതേ വര്‍ഷം തന്നെ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ജെ&ജെയുടെ ടാല്‍ക്ക് ബേബി പൗഡര്‍ ഉല്‍പ്പന്നങ്ങളില്‍ ആസ്ബറ്റോസ് നാരുകള്‍ അടങ്ങിയിട്ടുണ്ടെന്നും അതാണ് അവരുടെ അപൂര്‍വ കാന്‍സറിന് കാരണമായതെന്നും കുടുംബം അറിയിച്ചു. കോടതി ഫയലിംഗുകള്‍ പ്രകാരം തിങ്കളാഴ്ച വൈകി ജൂറി ജെ&ജെക്ക് 16 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും 950 മില്യണ്‍ ഡോളര്‍ ശിക്ഷാ നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിട്ടു.