Gold Price : ഒറ്റദിവസം കൂടിയത് 2,400 രൂപ, സ്വര്‍ണം പവന്റെ വില 94,360!
സ്വര്‍ണവിലയില്‍ വീണ്ടും വമ്പന്‍ കുതിപ്പ്. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 2,400 രൂപ ഉയര്‍ന്ന് 94,360 രൂപയായി. 91,960 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 300 രൂപ ഉയര്‍ന്ന് 11,795 രൂപയായി. ഇതോടെ ഒന്നരമാസത്തിനിടെ പവന്റെ വിലയില്‍ 16,720 രൂപയുടെ വര്‍ധനവാണുണ്ടായത്.
ദിവസവും റെക്കോര്‍ഡ് ഭേദിച്ചുളള കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടാകുന്നത്. സമീപഭാവിയില്‍ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷത്തിലെത്തുമെന്നും 2026ല്‍ ഇത് 1,25,000 രൂപ വരെ പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ്- ചൈന വ്യാപാര സംഘര്‍ഷം വ്യാപിച്ചതാണ് നിലവിലെ വര്‍ധനവിന്റെ പ്രധാനകാരണം. യുഎസ് റിസര്‍വ് ബാങ്ക് നിരക്ക് കുറയ്ക്കാനുള്ള സാധ്യത കൂടിയതും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.