സംസ്ഥാനത്ത് ഭരണതുടര്‍ച്ച നിലനിര്‍ത്താന്‍ സിപിഎമ്മിനെ സജ്ജമാക്കാനായി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി നേതൃയോഗങ്ങള്‍ ചേരും. തലസ്ഥാനത്ത് എകെജി സെന്ററിലാകും യോഗങ്ങള്‍ നടക്കുക. തിരുവനന്തപുരം, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങള്‍ ഞായറാഴ്ച ചേര്‍ന്നു.
തിരെഞ്ഞെടുപ്പ് പോലുള്ള പ്രധാന പ്രവര്‍ത്തങ്ങളുടെ നിയന്ത്രണം സംസ്ഥാന സെക്രട്ടറി ഏറ്റെടുക്കുന്നതാണ് സിപിഎമ്മിന്റെ പതിവ് സംഘടനാ രീതി. ശബരിമല സ്വര്‍ണപാളി വിവാദമടക്കം ഉയര്‍ന്നുകേള്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങുന്നത്. ആഗോള അയപ്പസംഗമം, ഭിന്നശേഷി നിയമനം തുടങ്ങിയ വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടേത് അവസരോചിതമായ ഇടപെടലുണ്ടായി എന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിനെതിരെ ഉയരുന്ന വിവാദങ്ങളിലും ആരോപണങ്ങളിലും വ്യക്തത വരുത്തി അവയെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ നേതൃയോഗത്തിലുണ്ടാകും.