ബാല്യകാലത്ത് ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് ലൈംഗിക അതിക്രമണത്തിനിരയായി; യുവാവിന്റെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (12:19 IST)
ബാല്യകാലത്ത് ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് ലൈംഗിക അതിക്രമണത്തിനിരയായെന്നാരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ. അന്നത്തെ മാനസികാഘാതത്തില്‍ നിന്ന് മോചിതനാകാത്തതിനാല്‍ ജീവന്‍ വെടിയുന്നുവെന്ന് ആരോപിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. ഓക്ടോബര്‍ ഒന്‍പതിനാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
സംഭവത്തില്‍ ആര്‍എസ്എസിനെതിരെ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം യുവാവിന്റെ മരണംസംബന്ധിച്ച് വീട്ടുകാര്‍ക്ക് പരാതി നല്‍കിയിട്ടില്ല. ആര്‍എസ്എസ് താലൂക്ക് ഭാരവാഹി ആയിരുന്നു യുവാവിന്റെ പിതാവ്. ഇദ്ദേഹം 2019ല്‍ വാഹനാപകടത്തില്‍ മരിച്ചു.
 
അതേസമയം പിതാവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംശയം ഉന്നയിച്ചു. പോസ്റ്റിലെ കാര്യങ്ങള്‍ അവിശ്വസനീയം ആണെന്നും യുവാവിന്റെ ഐഡിയില്‍ മറ്റാരെങ്കിലും പോസ്റ്റ് ഇടാനുള്ള സാധ്യത അന്വേഷിക്കണമെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍