മണ്ഡലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അവിടുള്ളവര്‍ മാത്രം അറിഞ്ഞാല്‍ പോര. ഉദ്ഘാടനം, വികസനപ്രവര്‍ത്തനങ്ങള്‍ അങ്ങനെ സകലതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കണമെന്നാണ് കനഗോലു സംഘം കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.ഇന്‍സ്റ്റഗ്രാം, എക്‌സ് തുടങ്ങി ജെന്‍ സി സജീവമായിട്ടുള്ള മാധ്യമങ്ങളില്‍ സജീവമാകണം.
തെരെഞ്ഞെടുപ്പിന് മുന്‍പായി എംഎല്‍എ എന്തെല്ലാം ചെയ്തുവെന്ന് അറിയിക്കാന്‍ ഇതിലും നല്ല മാധ്യമമില്ല. ആനുകാലിക വിഷയങ്ങളില്‍ ഉള്‍പ്പടെ റീലുകളും വീഡിയോകളും ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഇത്തരം റീലുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഒരു ടീമിനെ തന്നെ നിയോഗിക്കണമെന്നും കഴിയുമെങ്കില്‍ അതിന് പാര്‍ട്ടി തന്നെ സൗകര്യം ചെയ്തുകൊടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.