സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് രാവിലെ 320 രൂപ വര്‍ധിച്ച സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് വീണ്ടും 360 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,920 രൂപയിലെത്തി. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 10,365 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഈ മാസം തുടക്കത്തില്‍ 77,640 രൂപയായിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 5000 രൂപയിലധികം ഉയര്‍ന്നത്. സെപ്റ്റംബര്‍ 9നായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില 80,000 പിന്നിട്ടത്.