സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍; ദ്വീപാവലിയോടെ ഗ്രാമിന് 12000രൂപയാകുമെന്ന് പ്രവചനം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (13:20 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് ഇന്ന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണവില 10260 രൂപയായി. പവന് 640 വര്‍ദ്ധിച്ച് 82080 രൂപയായി. അതേസമയം വെള്ളി വിലയും ഉയരുകയാണ്. സംസ്ഥാനത്ത് നിലവില്‍ ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 90000 രൂപയ്ക്ക് അടുത്ത് നല്‍കേണ്ടിവരും.
 
ശനിയാഴ്ച മുതലാണ് സ്വര്‍ണ്ണവില ഉയരാന്‍ തുടങ്ങിയത്. സ്വര്‍ണ്ണവില വര്‍ദ്ധനവ് സംസ്ഥാനത്തെ വിവാഹ വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നതോടെ സ്വര്‍ണം വാങ്ങുന്നത് ഉപഭോക്താക്കള്‍ കുറച്ചിരിക്കുകയാണെന്ന്ാണ് റിപ്പോര്‍ട്ട്. ദീപാവലിയോട് കൂടി സ്വര്‍ണ്ണം ഗ്രാമിന് പന്ത്രണ്ടായിരം രൂപയില്‍ എത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍