സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ നൊബേല്‍ സമ്മാനത്തിന് തനിക്ക് അര്‍ഹതയുണ്ടെന്ന് വീണ്ടും ഓര്‍മിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒബാമ ഒന്നും ചെയ്യാതിരിക്കുകയും അമേരിക്കയെ നശിപ്പിക്കുകയും ചെയ്തു എന്നിട്ടും ഒബാമയ്ക്ക് നൊബേല്‍ നല്‍കി. താന്‍ 8 യുദ്ധങ്ങളാണ് നേരിട്ട് ഇടപെട്ട് അവസാനിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു.
ഒബാമയ്ക്ക് എന്തിനാണ് ആ പുരസ്‌കാരം ലഭിച്ചത് എന്ന് പോലും അറിയില്ല.ഒന്നും ചെയ്യാതെ അമേരിക്കയെ നശിപ്പിക്കുമയും ചെയ്ത ഒബാമയ്ക്കാണ് അവര്‍ പുരസ്‌കാരം നല്‍കിയത്.ട്രംപ് പറഞ്ഞു. 2009ല്‍ അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളില്‍ ഒബാമ ചെലുത്തിയ സ്വാധീനം മുന്‍നിര്‍ത്തിയായിരുന്നു നൊബേല്‍ കമ്മിറ്റി ഒബാമയ്ക്ക് പുരസ്‌കാരം നല്‍കിയത്.