സായുധ ദൗത്യങ്ങളില്‍ നിന്നും പോരാട്ടങ്ങളില്‍ നിന്നും സ്ത്രീകളെ പരമ്പരാഗതമായി വിലക്കിയിരുന്ന സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. ജമാഅത്തുല്‍ മുഅ്മിനാത്ത് എന്നാണ് വനിതാ വിഭാഗത്തിന്റെ പേര്. ഐക്യരാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള മസൂദ് അസറിന്റെ സഹോദരിയാകും വനിതാ വിഭാഗത്തെ നയിക്കുക. ഇവരുടെ ഭര്‍ത്താവ് യൂസഫ് അസര്‍ ഇന്ത്യ നടത്തിയ ഓപ്പറേഷനിടെ കൊല്ലപ്പെട്ടിരുന്നു.
ഐഎസ്‌ഐഎസ്, ബൊക്കോ ഹറാം, ഹമാസ്, എല്‍ടിടിഇ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് വനിതകളെ ചാവേറുകളാക്കിയ ചരിത്രമുണ്ടെങ്കിലും ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തോയ്ബ പോലുള്ള പാക് ഭീകരവാദ സംഘടനകള്‍ ഈ രീതി പിന്തുടര്‍ന്നില്ല. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിലും 2019ലെ പുല്‍വാമ ആക്രമണത്തിലും പങ്കുള്ള തീവ്രവാദ സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്.