രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി

നിഹാരിക കെ.എസ്

ശനി, 18 ഒക്‌ടോബര്‍ 2025 (12:55 IST)
ബിജെപി നേതൃത്വം നല്‍കുന്ന ഗുജറാത്തിലെ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. 2022 മുതല്‍ ബിജെപി എംഎല്‍എയായ റിവാബയ്ക്കു മന്ത്രിസഭ പുനഃസംഘടനയിലാണ് അവസരം ലഭിച്ചത്. 
 
അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പരിചയസമ്പന്നര്‍ക്കൊപ്പം യുവത്വവും ജാതിസമവാക്യവും ഉറപ്പാക്കിയാണ് ഗുജറാത്തില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
 
2022 ഡിസംബറില്‍ അധികാരത്തിലെത്തിയ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ 16 ബിജെപി മന്ത്രിമാരും രാജിവച്ചിരുന്നു. തുടര്‍ന്നാണ് 26 പേരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. റിവാബ ജഡേജ ഉള്‍പ്പെടെ 19 പേര്‍ പുതുമുഖങ്ങളാണ്. വിദ്യാഭ്യാസ വകുപ്പാണ് റിവാബയ്ക്ക് ലഭിച്ചത്. 
 
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് റിവാബ്, ബിജെപിയില്‍ ചേര്‍ന്നത്. 2022 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍നിന്ന് 53,301 വോട്ടിനാണ് റിവാബ ജയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍