ഇന്ത്യ ചൈനയോടും റഷ്യയോടും അടുക്കുന്നു, ബന്ധം ഉടൻ പുനസ്ഥാപിക്കണം ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് നിയമനിർമാണ സഭ പ്രതിനിധികൾ

അഭിറാം മനോഹർ

വ്യാഴം, 9 ഒക്‌ടോബര്‍ 2025 (16:44 IST)
ഇന്ത്യയുമായുള്ള ബന്ധം പുനസ്ഥാപിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന് കത്തയച്ച് യുഎസിലെ നിയമനിര്‍മാണസഭാ പ്രതിനിധികള്‍. യുഎസ് ചുമത്തിയ അധിക വ്യാപാരതീരുവ ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിച്ചെന്നാണ് കത്തില്‍ വിമര്‍ശനമുള്ളത്. ഇന്ത്യന്‍ അമേരിക്കക്കാര്‍ ഉള്‍പ്പടെ 19 നിയമനിര്‍മാണസഭാ പ്രതിനിധികളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. 
 
ട്രംപ് ഭരണകൂടത്തിന്റെ സമീപകാല നടപടികള്‍ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ദോഷകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് നിയമനിര്‍മാണസഭാ പ്രതിനിധികള്‍ കത്തില്‍ പറയുന്നത്. പങ്കാളിത്തത്തെ പുനഃക്രമീകരിക്കാന്‍ അടിയന്തിര നടപടികള്‍ കൊക്കൊള്ളണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍