ട്രംപിന്റെ സമാധാന പദ്ധതിയില്‍ അനുകൂല നിലപാടുമായി ഹമാസ്

രേണുക വേണു

ശനി, 4 ഒക്‌ടോബര്‍ 2025 (08:37 IST)
ഗാസയിലെ വെടിനിര്‍ത്തലിനായുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതി അംഗീകരിച്ച് ഹമാസ്. ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുക, പലസ്തീന്റെ ഭരണം വിദഗ്ധരുള്‍പ്പെട്ട സമിതിക്ക് കൈമാറുക തുടങ്ങി ട്രംപ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതികളുടെ പ്രധാന ഘടകങ്ങള്‍ ഹമാസ് അംഗീകരിച്ചു. 
 
അതേസമയം ട്രംപ് മുന്നോട്ടുവച്ച ചില നിര്‍ദേശങ്ങളില്‍ ഹമാസ് നിലപാട് അറിയിച്ചിട്ടില്ല. സായുധ സംഘടനയുടെ നിരായുധീകരണം ഉള്‍പ്പെടെയുള്ള സുപ്രധാന നിര്‍ദേശങ്ങളിലാണ് ഹമാസ് നിലപാട് വ്യക്തമാക്കാത്തത്. 
 
ഹമാസിന്റെ നിലപാടിനെ ട്രംപ് സ്വാഗതം ചെയ്തു. പുതിയ നിലപാടിനെ പ്രശംസിച്ച ട്രംപ് പശ്ചിമേഷ്യയ്ക്കു പ്രത്യേകതയുള്ള ദിനം എന്നും പ്രതികരിച്ചു. ഹമാസ് സമാധാനത്തിനു തയ്യാറാണെന്ന് വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍