തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്കു സാധ്യതയുള്ള ഇടങ്ങളില്‍ യുഡിഎഫ് മറ്റു മത്സരാര്‍ഥികളെ പ്രഖ്യാപിക്കില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ജമാഅത്തെ ഇസ്ലാമി ബന്ധത്തിനു യുഡിഎഫില്‍ മാധ്യസ്ഥം വഹിക്കുന്നത്. മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കു എതിര്‍പ്പുണ്ട്. ഇതെല്ലാം അവഗണിച്ചാണ് സതീശന്റെ നീക്കങ്ങള്‍. 
	 
	ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോള്‍ മതരാഷ്ട്രവാദം ഇല്ലെന്നാണ് സതീശന്റെ പക്ഷം. എന്നാല്‍ മതരാഷ്ട്രവാദത്തില്‍ നിന്ന് പിന്നോട്ടു പോയതായി ജമാഅത്തെ ഇസ്ലാമി ഒരിടത്തും പ്രഖ്യാപിച്ചിട്ടില്ല. തദ്ദേശ വാര്‍ഡുകളില്‍ ജമാഅത്തെ ഇസ്ലാമിയുമായി നീക്കുപോക്ക് നടത്താന്‍ തീരുമാനിച്ച യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ബന്ധം തുടരാനാണ് ലക്ഷ്യമിടുന്നത്. ജമാഅത്തെ ഇസ്ലാമി ബന്ധത്തിനു മുസ്ലിം ലീഗിന്റെ മൗനാനുവാദവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.