Gold Price: കയ്യും കണക്കുമില്ലാതെ സ്വർണവില, രണ്ടാഴ്ചക്കിടെ ഉയർന്നത് 5000 രൂപ

അഭിറാം മനോഹർ

ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (12:24 IST)
സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ ഉയര്‍ന്നതോടെ സ്വര്‍ണവില ആദ്യമായി 78,000 രൂപ കടന്നു. 78,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 9805 രൂപയായി.
 
കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്ന സ്വര്‍ണവിലയാണ് പിന്നീട് ഇരുപതാം തീയ്യതിവരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്നശേഷം പിന്നീട് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 5000 രൂപയാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് അമേരിക്ക അധികതീരുവ ഏര്‍പ്പെടുത്തിയതടക്കമുള്ള നടപടികളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍