പുലി പതുങ്ങുന്നത് ഒളിക്കാനല്ല, സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്, പവന്റെ വില 72,000ത്തിലേക്ക്

അഭിറാം മനോഹർ

വ്യാഴം, 22 മെയ് 2025 (12:09 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്നലെ പവന് 1760 രൂപ കൂടിയതിന് പിന്നാലെ ഇന്ന് 360 രൂപ കൂടി ഉയര്‍ന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,800 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8975 ആയി ഉയര്‍ന്നു.
 
 
 ഈ മാസം 15ന് 68,880 ലേക്ക് സ്വര്‍ണവില കൂപ്പുകുത്തിയിരുന്നു. ഒറ്റയടിക്ക് 1560 രൂപയോളം ഇടിഞ്ഞ് 70,000ത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് ഒരാഴ്ചയില്‍ വീണ്ടും ഉയര്‍ന്നു വന്നത്. കഴിഞ്ഞ 7 ദിവസത്തിനിടെ ഏഴായിരം രൂപയോളമാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. ചൈന- അമേരിക്ക ബന്ധത്തിലെ അസ്ഥിരതയും ഓഹരിവിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തെ കാണുന്നതും സ്വര്‍ണത്തിന്റെ വില കൂടുതല്‍ ഉയര്‍ത്തുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍