Gold Price: സ്വര്‍ണത്തിന് പൊള്ളുന്ന വില, പവന്റെ വില 71,360 ആയി

അഭിറാം മനോഹർ

വ്യാഴം, 17 ഏപ്രില്‍ 2025 (12:30 IST)
യുഎസ്- ചൈന വ്യാപാരസംഘര്‍ഷം രൂക്ഷമായതോടെ പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണ വില. സംസ്ഥാനത്ത് വ്യാഴാഴ്ച പവന്റെ വില 840 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,360 രൂപയായി ഉയര്‍ന്നു. ഗ്രാമിന് വില 8,9915 രൂപയില്‍ നിന്നും 8,920 ആയി ഉയര്‍ന്നു. 105 രൂപയാണ് ഗ്രാം വിലയില്‍ ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ അനിശ്ചിതത്വം വന്നതോടെ ഒരാഴ്ചക്കിടെ 2,860 രൂപയാണ് ഉയര്‍ന്നത്.
 
ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് ആദ്യമായി 3,342 ഡോളര്‍ നിലവാരത്തിലെത്തി. വ്യാപാരസംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് മാറുന്നതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നതും ഡോളര്‍ ദുര്‍ബലമാകുന്നതുമാണ് സ്വര്‍ണവിലയില്‍ കുത്തനെയുള്ള വര്‍ധനവിന് കാരണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍