സ്വർണവില ആദ്യമായി 67,000ന് മുകളിൽ, ഒരു മാസത്തിനിടെ വർധിച്ചത് 4000 രൂപ

അഭിറാം മനോഹർ

തിങ്കള്‍, 31 മാര്‍ച്ച് 2025 (12:51 IST)
സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 67,000 കടന്നു. പവന് 520 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 67,000 രൂപ കടന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 67,400 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണവില 8425 രൂപ എന്ന നിലയിലായി.
 
ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4,000 രൂപയുടെ വര്‍ധനവാണുണ്ടായത്. 20ന് 66,480 രൂപയെന്ന നിലയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് ശേഷം സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍