സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്; ഇന്ന് കൂടിയത് 440 രൂപ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 മാര്‍ച്ച് 2025 (15:02 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. ഇന്ന് 440 രൂപയാണ് പവന് വര്‍ദ്ധിച്ചത്. ഗ്രാമിന് 55 രൂപയും കൂടിയിട്ടുണ്ട്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,960 രൂപയായി. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്. സാധാരണയായി ഈ മാസങ്ങളില്‍ സ്വര്‍ണ്ണവില കുറഞ്ഞു വരുന്നതാണ് കാണാറുള്ളത്.
 
എന്നാല്‍ ഇത്തവണ സ്വര്‍ണ്ണവില വര്‍ദ്ധിക്കുകയാണ് ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരയുദ്ധവും സ്വര്‍ണ്ണവില ഉയരുന്നതിന് കാരണമായി. സ്വര്‍ണ്ണവില ഉയര്‍ന്നതോടെ ജ്വല്ലറികളില്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്തുന്നവര്‍ കുറഞ്ഞിട്ടുണ്ട്. ഇനിയും സ്വര്‍ണ്ണവില ഉയരും എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍