പിആര്‍ വര്‍ക്ക് കൊണ്ട് വീണ്ടും അധികാരത്തില്‍ വരാമെന്ന് പിണറായി കരുതേണ്ട: കെ മരളീധരന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 മാര്‍ച്ച് 2025 (14:08 IST)
പിആര്‍ വര്‍ക്ക് കൊണ്ട് വീണ്ടും അധികാരത്തില്‍ വരാമെന്ന് പിണറായി കരുതേണ്ടെന്ന് കെ മരളീധരന്‍. 2026 കേരളത്തില്‍ ഉണ്ടാകുന്നത് 2021 ലെ ഇലക്ഷന്‍ റിസള്‍ട്ടാണെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇന്ന് സെക്രട്ടറിയേറ്റ് പരിസരത്ത് നടക്കുന്ന സമരങ്ങള്‍ മാത്രം മതിയെന്നും മുരളീധരന്‍ പറഞ്ഞു. 
 
ആശാവര്‍ക്കര്‍, തൊഴിലാളികള്‍, വീട് കിട്ടാതെ പ്രയാസപ്പെടുന്നവര്‍, ശമ്പളം കിട്ടാത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒക്കെയുള്ള ഈ നാട്ടില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരും എന്ന് പറയാന്‍ ഒരുമാതിരി ചങ്കുറപ്പുള്ളവര്‍ക്കൊന്നും സാധിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍