2025 ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാന്‍ കഴിയുള്ളൂവെന്ന് അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 28നുള്ളില്‍ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതല്ലെന്നും പത്രക്കുറിപ്പില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.