വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 14 ലക്ഷം ആക്കണമെന്ന് വനംവകുപ്പിന്റെ ശുപാര്‍ശ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 25 ഫെബ്രുവരി 2025 (12:22 IST)
വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 14 ലക്ഷം ആക്കണമെന്ന് വനംവകുപ്പിന്റെ ശുപാര്‍ശ. നിലവില്‍ 10 ലക്ഷം രൂപയാണ് നല്‍കുന്നത്. വനംവകുപ്പിന്റെ ആവശ്യം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ധനവകുപ്പ് ആദ്യം ഇതിനെ എതിര്‍ത്തിരുന്നു. 
 
10 ലക്ഷം രൂപ വനം വകുപ്പിന്റെ ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപ ദുരന്തനിവാരണ നിധിയില്‍ നിന്നും നല്‍കണമെന്നാണ് വനം വകുപ്പ് ആവശ്യപ്പെടുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ 4 ലക്ഷം രൂപ ദുരന്തനിവാരണ നിധിയില്‍ നിന്ന് കൊടുക്കാന്‍ തീരുമാനമായി. എന്നാല്‍ വനംവകുപ്പ് വിഹിതം 6 ലക്ഷമേ നല്‍കാവൂ എന്ന തീരുമാനം വന്നു. 
 
അതേസമയം 14 ലക്ഷമെങ്കിലും നല്‍കണമെന്ന് നിലപാടില്‍ വനം വകുപ്പ് ഉറച്ചു നില്‍ക്കുകയാണ്. ജനവികാരം കണക്കിലെടുത്ത് ഇത് അംഗീകരിക്കപ്പെടാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍