കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 8 മാര്‍ച്ച് 2025 (18:35 IST)
കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു. കയ്യൂര്‍ മുഴക്കം സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. 92 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് ഇദ്ദേഹത്തിന് സൂര്യാഘാതം ഏറ്റത്. ബന്ധുവിന്റെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് സംഭവം. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
 
മരണകാരണം സൂര്യാഘാതമാണെന്ന് സ്വകാര്യ ആശുപത്രിയിലെ അധികൃതര്‍ അറിയിച്ചു. അതേസമയം മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ വിശദമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍