മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ റേഷന്‍ ലഭിക്കില്ല. ഈ മാസം 31നകം മസ്റ്ററിങ് നടത്താത്ത മുന്‍ഗണന കാര്‍ഡ് അംഗങ്ങളെ ഭക്ഷ്യധാന്യവിഹിത യോഗ്യത പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കി.