അമ്മയുടെ കണ്ണുവെട്ടിച്ച് ഓടാന്‍ ശ്രമിച്ചു; പേരക്കുട്ടിയെ തടയാന്‍ മഹേശ്വരിയുടെ ശ്രമം ഒന്നര വയസുകാരന്റെ മരണത്തില്‍ കലാശിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (17:16 IST)
ആലപ്പുഴ: സ്ലൈഡിംഗ് ഗേറ്റ് തലയില്‍ വീണ് ഒന്നര വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. വൈക്കം ടിവി പുരം സ്വദേശികളായ അഖില്‍ മണിയപ്പന്റെയും അശ്വതിയുടെയും ഏക മകന്‍ റിഥവിനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആലപ്പുഴ അതിത്തറയിലുള്ള അമ്മയുടെ വീട്ടില്‍ വെച്ചാണ് അപകടം നടന്നത്.
 
 പനി ബാധിച്ച അശ്വതിയെയും മകന്‍ റിഥവിനെയും വൈക്കത്ത് നിന്ന് അശ്വതിയുടെ അച്ഛന്‍ പ്രസാദും അമ്മ മഹേശ്വരിയും ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. പ്രസാദും അശ്വതിയും വീട്ടിലേക്ക് കയറിയതിനെ തുടര്‍ന്ന് റിഥവ് റോഡിലേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ മഹേശ്വരി ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചു. അടയ്ക്കുന്നതിനിടെ ഗേറ്റ് പാളത്തില്‍ നിന്ന് തെന്നിമാറി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. 
 
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റിഥവിനെ ആദ്യം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിലായിരുന്ന റിഥവ് ബുധനാഴ്ച രാത്രി 9 മണിയോടെ മരിച്ചു. വൈക്കത്തെ മണിമന്ദിരം വീട്ടില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍