കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

രേണുക വേണു

ശനി, 1 നവം‌ബര്‍ 2025 (10:59 IST)
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്ര നേട്ടം സ്വന്തമാക്കുമ്പോള്‍ അതിനോടു സഹകരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് കേരളത്തെ അപമാനിക്കുന്ന തരത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. 
 
' ചട്ടങ്ങള്‍ ലംഘിച്ചാണ് ഇന്നത്തെ സഭാ സമ്മേളനം കൂടിയിരിക്കുന്നത്. എന്ത് പ്രസക്തിയാണ് ഇതിനുള്ളത്. കേരളം അതീവദരിദ്ര രഹിത സംസ്ഥാനമാണെന്നത് ശുദ്ധ തട്ടിപ്പാണ്. അതുകൊണ്ട് സര്‍ക്കാരിനോടു കൂട്ടുനില്‍ക്കാന്‍ ഞാനില്ല. ഞങ്ങള്‍ അതുകൊണ്ട് സഭാനടപടികള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുന്നു,' സതീശന്‍ പറഞ്ഞു. 
 
കേരളപ്പിറവി ദിനത്തില്‍ കേരളം കൈവരിച്ച ചരിത്ര നേട്ടത്തില്‍ അഭിമാനിക്കുന്നതിനു പകരം അത് സഹിക്കാന്‍ വയ്യാതെ ഇറങ്ങി പോകുന്ന പ്രതിപക്ഷത്തെ ചരിത്രം എല്ലാകാലത്തും വിലയിരുത്തുമെന്ന് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. ചരിത്രം പ്രതിപക്ഷത്തെ കുറ്റക്കാരെന്ന് വിളിക്കുമെന്നും മന്ത്രി വിമര്‍ശിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍