Mammootty: 'വെൽക്കം ബാക്ക് മമ്മൂക്കാ...'; എട്ട് മാസങ്ങൾക്ക് ശേഷം സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തി മമ്മൂട്ടി

നിഹാരിക കെ.എസ്

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (15:25 IST)
കാൻസറിനെ തുടർന്ന് എട്ട് മാസത്തോളം സിനിമയിൽ നിന്നും ഇടവേള എടുത്ത മമ്മൂട്ടി അടുത്തിടെയാണ് തിരികെയെത്തിയത്. ഇപ്പോൾ എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിന്‍റെ മണ്ണില്‍ കാലുകുത്തി മമ്മൂട്ടി. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗം എത്തിയ അദ്ദേഹത്തെ ആരവം മുഴക്കിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ വരവേറ്റത്.
 
മന്ത്രി പി രാജീവും അന്‍വര്‍ സാദത്ത് എംഎല്‍എയും മമ്മൂട്ടിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹം കേരളത്തില്‍ അവസാനമായി ഉണ്ടായിരുന്നത്. പിന്നീട് ആരോഗ്യ കാരണങ്ങളാല്‍ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോവുകയായിരുന്നു.
 
പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം തന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായ പാട്രിയറ്റിന്‍റെ ചിത്രീകരണത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ചിത്രത്തിന്‍റെ ഹൈദരാബാദ്, ലണ്ടന്‍ ഷെഡ്യൂളുകളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ മുക്ത കേരളം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയില്‍ മമ്മൂട്ടി പങ്കെടുക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഈ വരവ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍