'എ പെർഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ഇപ്പോഴിതാ, ആര്യൻ സിനിമ ചെയ്യുന്നതിന് ഒരു മലയാള സിനിമ തനിക്ക് പ്രചോദനമായിട്ടുണ്ടെന്ന് വിഷ്ണു വിശാൽ തുറന്നു പറയുന്നു. മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആര്യനിലെ ചില സീനുകൾ ഷൂട്ട് ചെയ്തതെന്നാണ് നടൻ പറയുന്നത്.
അതേസമയം, ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ആദ്യാവസാനം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ത്രില്ലർ ആണിതെന്ന സൂചന നൽകിയ ട്രെയ്‌ലർ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി കഥ പറയുന്ന ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് വിഷ്ണു വിശാൽ അഭിനയിച്ചിരിക്കുന്നത്.