Vishnu Vishal: 'ലിപ് ലോക്ക് സീനിൽ മാനസ അസ്വസ്ഥത പ്രകടിപ്പിച്ചു': തുറന്നു പറഞ്ഞതിനെ പ്രശംസിച്ച് വിഷ്ണു വിശാൽ

നിഹാരിക കെ.എസ്

വെള്ളി, 24 ഒക്‌ടോബര്‍ 2025 (18:19 IST)
വിഷ്ണു വിശാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ആര്യൻ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരം. ഇപ്പോഴിതാ ആര്യൻ സിനിമയിൽ നിന്നും ലിപ്‌ ലോക്ക് സീൻ നീക്കിയ സംഭവത്തെക്കുറിച്ച് പറയുകയാണ് വിഷ്ണു. മാനസ ചൗധരി ലിപ്‌ലോക് രം​ഗത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് അത് നീക്കം ചെയ്തതെന്ന് വിഷ്ണു പറഞ്ഞു. ചിത്രത്തിന്റെ നിർമാതാക്കൾ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് വിഷ്ണു ഇക്കാര്യം പറഞ്ഞത്. 
 
'ഞങ്ങൾ ‘ആര്യൻ’ സിനിമയ്ക്ക് വേണ്ടി ഒരു ഗാനം പ്ലാൻ ചെയ്തിരുന്നു. അതൊരു റൊമാന്റിക് നമ്പരായിരുന്നു. അതിലൊരു ലിപ് ലോക്ക് സീൻ ഉണ്ടായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിനു ശേഷം മാനസ സംവിധായകന്റെ അടുത്ത് പോയി ആശങ്ക പ്രകടിപ്പിച്ചു. ഇങ്ങനെയൊരു രംഗം പാട്ടിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ സംവിധായകനോട് പറഞ്ഞു. 
 
സംവിധായകൻ ഇതെന്നോട് പറഞ്ഞു. മാനസ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി. നമ്മൾ അങ്ങനെയൊന്നും ചിത്രീകരിക്കുന്നില്ലെന്നും പാട്ടിനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കാൻ പോകുന്നതെന്നും ഞാൻ ഉടൻ തന്നെ സംവിധായകനോട് പറഞ്ഞു. കൂടാതെ, സിനിമയുടെ എഡിറ്റിങ്ങിൽ, ആ രംഗം നീക്കി. 
 
നിങ്ങൾ പറഞ്ഞതിനെ ഞാൻ ബഹുമാനിക്കുന്നു, ഒരു അഭിനേത്രി എന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ പങ്കുവച്ചതിനെ ഞാൻ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. കൂടാതെ, സിനിമയുടെ എഡിറ്റിങ്ങിൽ, ആ രംഗം നീക്കി. നിങ്ങൾ പറഞ്ഞതിനെ ഞാൻ ബഹുമാനിക്കുന്നു, ഒരു അഭിനേത്രി എന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ പങ്കുവച്ചതിനെ ഞാൻ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു', നടൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍