Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

നിഹാരിക കെ.എസ്

തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (10:06 IST)
വിജയുമായി പേര് ചേർത്ത് അടുത്തകാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് തൃഷ. നടൻ വിജയ്‌യും നടി തൃഷയും തമ്മിൽ പ്രണയബന്ധമുണ്ടെന്നും ഇരുവരും ഒരുമിച്ച് താമസിക്കാറുണ്ടെന്നുമൊക്കെ കോടമ്പാക്കത്ത് കഥകളുണ്ട്. പിന്നാലെ ഇരുതാരങ്ങളും പലപ്പോഴും ഒരുമിച്ചാണ് എന്ന അഭ്യൂഹങ്ങളും അതിനുള്ള ചില തെളിവുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
 
ഇപ്പോഴിതാ സഹോദരങ്ങളില്ലാതെ വളർന്നതിനെക്കുറിച്ച് ഒരിക്കൽ തൃഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എനിക്ക് സിം​ഗിൾ ചെെൽഡ് സിൻഡ്രം ഉണ്ട്. ഒറ്റയ്ക്ക് സമയം ചെലവഴിച്ച് എനിക്ക് ശീലമായി. ഞാനെപ്പോഴും ഒറ്റയ്ക്കാണ് ഉറങ്ങിയത്. എനിക്ക് എന്റേതായ സ്പേസ് ആണ് ഇഷ്ടം. മറ്റാർക്കെങ്കിലും ഒപ്പം റൂം പങ്കുവെക്കുന്നത് പോലും പറ്റില്ല. സ്വകാര്യതയ്ക്ക് താനപ്പോൾ വല്ലാതെ ആ​ഗ്രഹിക്കുമെന്നും തൃഷ പറഞ്ഞു.
 
തന്റെ അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ജീവിതം ആഘോഷിക്കുന്നയാളാണ് 42 കാരിയായ തൃഷ. തനിക്കനുയോജ്യനായ ആളെ കണ്ടുമുട്ടിയില്ലേങ്കിൽ വിവാഹമേ ഉണ്ടാകില്ലെന്ന തീരുമാനത്തിലാണ് നടി. ഒരിക്കൽ നടിയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാൽ, ഇത് പിന്നീട് മടങ്ങിപ്പോയി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍