അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന വ്യക്തമാക്കിയതോടെ ചൈനയില്‍ നിന്ന് പാചക എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിലെ സോയാബീന്‍ കര്‍ഷകര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നതും ശത്രുതാപരവുമായ നടപടിയാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇതിനു പകരമായി ചൈനയില്‍ നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
വ്യാപാരയുദ്ധത്തിന്റെ ഫലമായി അമേരിക്കയിലേക്കുള്ള ചൈനയുടെ പാചക എണ്ണയുടെ കയറ്റുമതിയില്‍ നേരത്തെ തന്നെ കുറവ് വന്നിരുന്നു. ട്രംപിന്റെ വ്യാപാരയുദ്ധത്തിന് മറുപടിയായാണ് ചൈന സോയാബീനിന്റെ ഇറക്കുമതിയില്‍ കുറവ് വരുത്തിയത്. അതേസമയം ബ്രസീലില്‍ നിന്ന് വലിയ അളവില്‍ സോയാബീന്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറുകള്‍ ചൈന നടത്തിയിട്ടുണ്ട്.