തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 25 ഓഗസ്റ്റ് 2025 (17:49 IST)
തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാല്‍ ബുധനാഴ്ചയിലേക്ക് മാറ്റി. ബന്ധത്തിന്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
 
അതുകൊണ്ട് ഇരുവര്‍ക്കിടയിലെ ലൈംഗിക ബന്ധം ബലാത്സംഗം ആകുമോ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. രണ്ടു വര്‍ഷത്തിനുശേഷമാണ് യുവതി പരാതി നല്‍കിയതെന്നും അതുവരെ പരാതിയില്ലായിരുന്നുവെന്നും യുവതിയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വിഷാദത്തിലായതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നായിരുന്നു അതിജീവിതയുടെ മറുപടി.
 
എന്നാല്‍ വിഷാദ രോഗകാലത്തും പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍ പറഞ്ഞു. വേടനെതിരെ പോലീസ് പുതിയ എഫ്‌ഐആര്‍ ഇട്ട വിവരം അതിജീവിതയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍