ട്രംപ് താരിഫിനെ വിമർശിച്ച് കനേഡിയൻ ടിവി പരസ്യം, കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചയും നിർത്തിവെച്ച് അമേരിക്ക

അഭിറാം മനോഹർ

വെള്ളി, 24 ഒക്‌ടോബര്‍ 2025 (12:38 IST)
ലോക രാജ്യങ്ങള്‍ക്ക് മുകളില്‍ ഉയര്‍ന്ന താരിഫ് ചുമത്തി സമ്മര്‍ദ്ദത്തിലാക്കുന്ന യുഎസ് നടപടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കാനഡയ്‌ക്കെതിരായ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫ് നിരക്ക് ഉയര്‍ത്തിയ നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള പരസ്യത്തിന്റെ പശ്ചാത്തലത്തിലാണ് കാനഡയുമായുള്ള എല്ലാ വ്യാപാരചര്‍ച്ചകളും അവസാനിപ്പിക്കാന്‍ ട്രംപ് തീരുമാനിച്ചത്.
 
 
താരിഫ് നിരക്കിനെ വിമര്‍ശിച്ച ടെലിവിഷന്‍ പരസ്യത്തെ അങ്ങേയറ്റം മോശമായ നടപടിയെന്നാണ് ട്രംപ് വിമര്‍ശിച്ചത്. സ്വന്തം സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് വിമര്‍ശനം. കാനഡയ്‌ക്കെതിരെ പരസ്യനിലപാടുമായി ട്രംപ് രംഗത്തുവന്നെങ്കിലും വിഷയത്തില്‍ കനേഡിയല്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍