നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രമാണ് കറുപ്പ്. ഏറെ വർഷങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പാണ് സൂര്യയ്‌ക്കൊരു തിയേറ്റർ വിജയൻ എന്നത്. സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടിരുന്നു. നടന്റെ പിറന്നാൾ ദിനത്തോടെ അനുബന്ധിച്ചാണ് ടീസർ ഇറക്കിയത്. ടീസറിന് വൻ സ്വീകാര്യതയായിരുന്നു. സൂര്യയുടെ തിരുച്ചുവരവ് ആയിരിക്കും ഈ സിനിമയെന്നാണ് ആരാധകർ പറയുന്നത്.
എന്നാൽ, സൂര്യക്കും മുന്നേ കറുപ്പിന്റെ കഥ കേട്ടത് വിജയ് ആണ്. വിജയ്‌യുടെ അവസാന ചിത്രമായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന് പകരം വിജയ് ചെയ്യാനിരുന്ന ചിത്രമായിരുന്നു കറുപ്പ്. എന്നാൽ വിജയ്‌യോട് സംവിധായകൻ ആർ ജെ ബാലാജി കഥ പറഞ്ഞെങ്കിലും ചില കാരണങ്ങളാൽ ആ ചിത്രം നടക്കാതെ പോയി.
ടീസറിലെ സൂര്യയുടെ ഗെറ്റപ്പിനെയും ബാക് ഗ്രൗണ്ട് സ്കോറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.